കോഴിക്കോട്: സാഹിത്യകാരൻ എം ടി വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഹൃദയസ്തംഭനം സംഭവിച്ചതായി ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി.നിലവിൽ വിവിധ വിഭാഗങ്ങളിലെ വിദഗ്ധരുടെ നിരീക്ഷണത്തിലാണ് എം ടി. ശ്വസന, ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് പുറമെ ശരീരത്തിന്റെ മറ്റു അവയവങ്ങളുടെ പ്രവർത്തനവും മോശമായതായി ഡോക്ടർമാർ അറിയിച്ചു.
ഈ മാസം 17 -നാണ് എം ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എം.എൻ കാരശ്ശേരി ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചു. സാധ്യമായ എല്ലാ കാര്യങ്ങളും ഡോക്ടർമാർ ചെയ്യുന്നുണ്ടെന്ന് എം.ടിയെ സന്ദർശിച്ചതിനു പിന്നാലെ മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയ സമയത്തെ അവസ്ഥ തന്നെ തുടരുകയാണ് എന്നായിരുന്നു മന്ത്രി എ.കെ. ശശീന്ദ്രൻ പ്രതികരിച്ചത്.
ഹൃദയസ്തംഭനം സംഭവിച്ചതായി ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി.നിലവിൽ വിവിധ വിഭാഗങ്ങളിലെ വിദഗ്ധരുടെ നിരീക്ഷണത്തിലാണ് എം ടി.





0 Comments